വാഹനങ്ങളോട് താത്പപര്യം തോന്നാവർ വളരെ കുറച്ച് മാത്രമേ ഉണ്ടാകാറുള്ളു. ഒരു പ്രായം കഴിഞ്ഞാൽ അതിൽ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ കാറുകളോട് ചെറുപ്പത്തിൽ തോന്നിയ ഇഷ്ടത്തെ ഒരു തരിപോലും കുറയാതെ സൂക്ഷിക്കുന്ന ഒരാളുണ്ട് കോട്ടയം കഞ്ഞിക്കുഴിയിൽ കുഞ്ഞൻ കാറുകളുടെ മുതലാളിയായ ബിനു.
കാറുകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ബിനുവിന്. പ്രായം മുന്നോട്ട് പോയപ്പോൾ ആ ഇഷ്ടം കൂടിക്കൂടി വന്നു. മൂന്ന് പതിറ്റാണ്ടിൻ്റെ പഴക്കമുണ്ട് ഈ ശേഖത്തിന്. ബൻസ് ഇറക്കിയ ഭൂരിഭാഗം കാറുകളുടെയും കുഞ്ഞൻ മാതൃകയുണ്ട് ഇവിടെ. വിൻ്റേജ് കാറുകൾക്കായി പ്രത്യേകം സെക്ഷൻ തന്നെ ഒരുക്കിയിട്ടുണ്ട്.
അത്ഭുതങ്ങൾ ഇവിടെയും തീരുന്നില്ല. വീടിൻ്റെ താഴത്തെ നിലയിൽ കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും വിശാലമായ ഗാര്യേജ് സംവിധാനമാണ് .പതിനായിരം മുതൽ വിലയുള്ളതാണ് ഓരോ കാറുകളും . റീ സെയിൽ വാല്യു ഉണ്ടെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാറില്ല.
ബിസിനസ് കാരനായ ബിനു ഒരു കലാകാരൻ കൂടിയാണ്. സ്വന്തം വീടിൻ്റെയും കോട്ടയത്തെ സി എസ് ഐ പള്ളിയുടെയും ഒക്കെ കുഞ്ഞൻ മാതൃക തയ്യാറാക്കിയിട്ടുണ്ട് ബിനു. കാറുകൾ വൻ വിലക്ക് വാങ്ങുക മാത്രമല്ല, അത് മനോഹരമായി ഡിസ്പ്ലേ ചെയ്യുന്നതിലും ഒരു ആർട്ടിസ്റ്റിൻ്റെ വിരൽസ്പർശം ഉണ്ട്.