ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബുധനൂര്‍ സ്വദേശി ജയശ്രീയാണ് മരിച്ചത്. കഴിഞ്ഞദിവസം എം.സി. റോഡില്‍ മാന്തുകയില്‍ വച്ചായിരുന്നു അപകടം. തിരുവന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ജയശ്രീ. ജയശ്രീയുടെ ഭര്‍ത്താവ് പ്രസന്നനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പ്രസന്നനെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രസന്നന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും സംസ്‌കാരം നടക്കുക.