Share this Article
image
കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം
Private bus conductor assaulted in Kottayam

കോട്ടയം പാക്കിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക്   മർദ്ദനം . യൂണിഫോമും  കൺസഷൻ കാർഡും  ഇല്ലാതെ എസ് ടി  ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനെ തുടർന്നാണ് ഒരു സംഘം മർദിച്ചതെന്ന് കണ്ടക്ടറുടെ പരാതി. മാളിയേക്കടവ് -കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റത് 

പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സഹോദരനെയും സുഹൃത്തുക്കളെയും  വിളിച്ചു വരുത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. മർദനത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു .കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം . കണ്ടക്ടറെ മർദിച്ചതിന് യുവാക്കൾക്കെതിരെ കേസെടുത്തു. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് കണ്ടക്ടർക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും ചിങ്ങവനം പൊലീസ്  കേസ് രജിസ്ട്രർ ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories