Share this Article
റെയില്‍വേ സ്റ്റേഷനില്‍ 8 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Defendant

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ  8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ചിന്നക്കട സ്വദേശി 26 വയസുള്ള ആസിഫ് ഇക്ബാലിനെയാണ് റെയിൽവേ പോലിസ് അറസ്റ്റ് ചെയ്തത് .

ഇന്ന് പുലർച്ചെ അഞ്ചരയോടെ റെയിൽവേ പോലീസ് ഡാൻസാഫ്  സംഘം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിവരുന്നതിനിടയാണ് സംഭവം. പരിശോധനയ്ക്കിടെ  സംശയാസ്പദമായ സാഹചര്യത്തിൽ പ്രതി  ആസിഫിനെ കണ്ടതോടെ പോലീസ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രാവലർ ബാഗ് പരിശോധിക്കുകയായിരുന്നു.  8 പൊതികളിലായി സൂക്ഷിച്ച എട്ടു കിലോയോളം കഞ്ചാവ് ആണ്  കണ്ടെടുത്തത് .

വിജയവാഡയിൽ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നിരുന്നത് പോലീസ് പറഞ്ഞു.  എസ് എച്ച് ഒ  തോമസ്, എസ് ഐ മാരായ  മനോജ്, ജയകുമാർ, എ.എസ്.ഐ അർഷാദ്, ഗ്രേഡ് സീനിയർ സി.പി.ഒ അനിൽ, സി.പി.ഒമാരായ നൗഷാദ് ഖാൻ, അരുൺകുമാർ, ശബരീഷ് എന്നിവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories