Share this Article
ചികിത്സാപ്പിഴവിൽ സസ്‌പെൻഷൻ; നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ
വെബ് ടീം
posted on 16-05-2024
1 min read
DOCTOR SUSPENDED medical-negligence-at-kozhikode-medical-college

കോഴിക്കോട് മെഡിക്കൽ കോളേജിലെ  ചികിത്സാപ്പിഴവിൽ അസ്സോസിയേറ്റ് പ്രൊഫസ്സർക്ക് സസ്‌പെൻഷൻ.ഡോ. ബിജോൺ ജോൺസണെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

കൈവിരൽ ശസ്ത്രക്രിയക്കെത്തിയ വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories