Share this Article
MDMAയുമായി യുവതിയും യുവാവും പിടിയില്‍
Defendant

കൊല്ലത്ത് 45 ഗ്രാം എംഡി എം എ യുമായി യുവതിയും യുവാവും പിടിയില്‍. എറണാകുളം വൈപ്പിന്‍  ആര്യ കൊല്ലം മാടന്‍നട സ്വദേശി റജി എന്നിവരാണ് പിടിയിലായത്. സിനിമ മേഖലയിലേക്കാണ് എംഡിഎം എ എത്തിച്ചതെന്നാണ് സംശയം 

കഴിഞ്ഞദിവസം രാത്രിയാണ്   45 ഗ്രാം എംഡിഎംഐയുമായി  ആര്യയും റെജിയും പിടിയിലാകുന്നത്. വെള്ളയമ്പലത്തുള്ള   ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയ ഇവരില്‍ സംശയം തോന്നിയ  കൊല്ലം ഡാന്‍സാഫ് ടീം പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നും എംഡി എം എയുമായി ഇവര്‍ പിടിയിലാവുന്നത്. പോലീസ് ജീപ്പില്‍ വരുന്ന പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക ക്യാമറമാന് നേരെ അസഭ്യം പറയുകയും കുപ്പി വലിച്ചെറിയുകയും ചെയ്തു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റെജി ആ മേഖലയിലേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലം ഡാന്‍സ് ടീമിലെ എസ് ഐ കണ്ണന്‍, എ. എസ്.ഐ.ബൈജു, സിനു,മനു,സുനില്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories