ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കോട്ടുമ്മലിലെ പരേതരായ കെ.പി.ഹസന്‍ മാസ്റ്റർ - സൈനബ ദമ്പതികളുടെ മകന്‍ മുസ്തഫ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വ്യാഴാഴ്‌ച വൈകുന്നേരം തടമ്പാട്ടു താഴത്തായിരുന്നു അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.