വീട്ടുവളപ്പിൽ ഔഷധഗുണമുള്ള തേയില ഉത്പാദിപ്പിക്കുന്ന ഒരു കർഷകനുണ്ട് . ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട് സ്വദേശി ജോസഫ് കണ്ണംപ്ലാക്കൽ ആണ് ഏറെ ഔഷധഗുണമുള്ള ഗ്രീൻ ടീ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിച്ചത് .
ഔഷധഗുണമുള്ള ഇനമായ ഗ്രീൻ ടീ വീട്ടിൽ ഉത്പാദിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാൽ കഞ്ഞിക്കുഴി കണ്ണംപ്ലാക്കൽ ജോസഫ് എന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ തൻറെ ദീർഘനാളത്തെ പരീക്ഷണങ്ങൾക്ക് ശേഷം ഗ്രീൻ ടീ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിച്ചു.
മലയെണ്ണാമല ഗ്രീൻടീ എന്ന പേരിൽ ഇപ്പോൾ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. വീടിനു ചുറ്റും വളരെ കുറച്ച് ചെടികൾ നട്ടുവളർത്തിയാണ് ജോസഫിൻ്റെ ആദ്യ പരീക്ഷണം.
പോലീസ് ഡിപ്പാർറ്റുമെൻ്റിൽ എസ്റ്റേറ്റ് മേഖലകളിൽ ജോലി ചെയ്യുമ്പോൾ തോട്ടങ്ങളിലെ കീടനാശി പ്രയോഗവും രാസവളത്തിന്റെ ഉപയോഗവും നേരിട്ട് കാണുവാൻ ഇടയായതാണ് ജോസഫിൻ്റെ ചിന്ത ഇത്തരത്തിലേക്ക് മാറിയത്.
നല്ലൊരു കർഷകൻ കൂടിയായ ജോസഫ് ആദ്യം വീട്ടുവളപ്പിൽ കുറച്ച് തൈകൾ നട്ടു വളർത്തി. ഇവയിൽ നിന്നാണ് പരീക്ഷണങ്ങൾ തുടങ്ങുന്നത്. പിന്നീട് സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തും തേയില ചെടികൾ വച്ചുപിടിപ്പിച്ചു.
വീടിനോട് ചേർന്നു തന്നെ കൊളുന്ത് സംസ്കരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. കാര്യമായ യന്ത്രസാമഗ്രികൾ ഇല്ലാതെ ജോസഫ് തന്നെയാണ് നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും നിർവഹിക്കുന്നത്.
ഇപ്പോൾ നട്ടു വളർത്തിയിട്ടുള്ള തേയില ചെടികൾ പാകമാകുന്നതോടെ കൂടുതൽ ഉൽപ്പന്നം പുറത്തിറക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
വലിയ തോട്ടങ്ങളിൽ മാത്രം കണ്ടിരുന്ന തേയില പൊടിയുടെ നിർമ്മാണംമാണ് കർഷകനായ കഞ്ഞിക്കുഴി കണ്ണംപ്ലാക്കൽ ജോസഫ് വീട്ടുമുറ്റത്ത് യാഥാർത്ഥ്യമാക്കിയത്.