Share this Article
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി
Scissors got stuck in the stomach; Harshina underwent surgery

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ.ഹര്‍ഷിനയെ ശസ്ത്രക്രിയയ്ക്ക്  വിധേയയാക്കി. ഇന്ന് പുലര്‍ച്ചെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

അടിവയറിന്റെ ഇടതുഭാഗത്ത് കത്രിക കിടന്ന സ്ഥാനത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടന്നത്. നേരത്തെ രണ്ട് തവണ കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് നീക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹര്‍ഷിനയുടെ അഞ്ചാമത്തെ ശസ്ത്രക്രിയയാണ് നടന്നത്.

ശസ്ത്രക്രിയയും തുടര്‍ ചികിത്സയും നടത്താന്‍ പണമില്ലാത്തതിനാല്‍ നിയമസഹായ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ഫണ്ട് സമാഹരണം നടത്തിയിരുന്നു. എന്നാല്‍ മതിയായ തുക കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories