Share this Article
Union Budget
അമീബിക്ക് മസ്തിഷ്‌ക ജ്വരം;39 പേര്‍ നിരീക്ഷണത്തില്‍
amoebic encephalitis; 39 people under observation

തിരുവനന്തപുരത്ത് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച നെയ്യാറ്റിൻകര നെല്ലിമൂട്, 39 പേർ നിരീക്ഷണത്തിൽ തുടരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച അഞ്ച് പേരിൽ  ഒരാൾ പേരൂർക്കട സ്വദേശിയാണ്. ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. 

ജൂലൈ 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി അടക്കം അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കെട്ടിക്കിടക്കുന്നതും പായൽ പിടിച്ചതുമായ ജലാശയങ്ങൾ കേന്ദ്രീകരിച്ച്, കൂടുതലിടങ്ങളിൽ രോഗബാധ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories