മലപ്പുറത്ത് അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നടപടിയുമായി വളാഞ്ചേരി പൊലിസ്. ഇതിന്റെ ഭാഗമായി രേഖകള്‍ ഇല്ലാത്ത വാഹനത്തില്‍ മണല്‍കടത്താന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് വളാഞ്ചേരി പൊലിസ്.
പുറമണ്ണൂര്‍ സ്വദേശികളായ മിന്‍ഹാജ്, ഷംനാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരില്‍ അനധികൃത കടവുകളില്‍നിന്ന് മണല്‍ ശേഖരിച്ച്കടത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനക്കിടയിലാണ് പുറമണ്ണൂര്‍ മില്ലുംപടി കടവില്‍ നിന്നും മണല്‍ പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ച് വെച്ച് ഇരുചക്രവാഹനത്തില്‍ പ്രധാന റോഡില്‍ എത്തിച്ച് വലിയ വാഹനങ്ങളില്‍ കടത്താനുള്ള ശ്രമം പൊലിസിന്റെ ശ്രദ്ധയില്‍ പെട്ടെത്.
പൊലീസിനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം പിടിച്ചെടുത്ത പൊലീസ് ചാക്കുകളില് നിറച്ചിരുന്ന മണല്‍ പുഴയില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു. അനധികൃത മണല്‍ കടത്തിനെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലിസ് പറഞ്ഞു.