Share this Article
കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് വഴിമുട്ടി വഴിമുട്ടി ആളകമ്മ
alakamma

കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശുചീകരണ തൊഴിലാളിയുടെ ചികിത്സ മുടങ്ങി.മൂന്നാർ ശുചീകരണ തൊഴിലാളിയായ അളകമ്മയാണ് കഴിഞ്ഞമാസം കല്ലാർ മാലിന്യ പ്ലാന്റിന് സമീപത്ത് വച്ച് കാട്ടാന ഗുരുതരമായി ആക്രമിച്ചത്.കാലിന് ഗുരുതരമായി പരിക്കേറ്റ അളകമ്മ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നല്ല കല്ലാർ മാലിന്യ പ്ലാന്റിന്റെ സമീപത്ത് വച്ചായിരുന്നു അഴകമ്മയ്ക്ക് കാട്ടാനയുടെ ആക്രമുണ്ടായത്.മാലിന്യ പ്ലാന്റിൽ ജോലിക്ക് എത്തിയ തൊഴിലാളികൾ കാട്ടാനകളുടെ മുൻപിൽ അകപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഴകമ്മയെ കാട്ടാന കൊമ്പുകൊണ്ട് ആക്രമിച്ചു.

കാലിന് ഗുരുതരപ്പരുക്കേറ്റ അഴകമ്മ മൂന്നാർ റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം എറണാകുളം രാജഗിരിയിലേക്ക് കൊണ്ടുപോയി.ചികിത്സയ്ക്കായി പഞ്ചായത്ത് ജീവനക്കാരിൽ നിന്നും പിരിവെടുത്തു അല്ലാതെയും 2 ലക്ഷത്തിൽ അധികംരൂപ നൽകുകയും ചെയ്തു.വനം വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചു.

എന്നാൽ ഈ തുക കൊണ്ടൊന്നും അഴകമ്മയുടെ കാൽ ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല.കാൽ ചികിത്സിച്ച് ഭേദമാക്കാൻ  ഇനിയും ലക്ഷങ്ങൾ കണ്ടെത്തേണ്ടതുണ്ട്.ചികിത്സയ്ക്കായി ഇനി എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുകയാണ് നിർധനരായ ഈ കുടുംബം.

ശുചീകരണ തൊഴിൽ ചെയ്ത കിട്ടുന്ന പണമാണ് അളകമയുടെ ഏക വരുമാനം.വരുമാനം നിലച്ചതോടെ കുടുംബം കൂടുതൽ ആശങ്കയിലായി.

പഞ്ചായത്തിലെ ശുചീകരണത്തിനായി തൊഴിലാളികൾ താൽക്കാലിക കരാറിലാണ് ജോലി ചെയ്തു വരുന്നത്.ഇവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.സർക്കാർതലത്തിൽ ഇവർക്ക് ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.

സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമേ അളകമ്മയുടെ കാൽ ചികിത്സിച്ചു ഭേദമാക്കി അളകമ്മയ്ക്ക് ജോലിക്ക് പോകാനാവു.ചികിത്സാസഹായം ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.തുടർ ചികിത്സ ലഭിച്ചില്ലെങ്കിൽ കാലിനേറ്റ പരിക്ക് ഗുരുതരമായി മാറിയേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories