കടുവാക്കുളം കവലയുടെ അരുമയായ നായയാണ് സന്തോഷ്മോന്‍. കഴിഞ്ഞദിവസം ചത്തുപോയ നായയോടുള്ള കടുവാക്കുളത്തെ നാട്ടുകാരുടെ സ്‌നേഹം കണ്ടാല്‍ ആരും അമ്പരന്ന് പോകും. മറക്കില്ല ഒരിക്കലും നിന്നെ ഈ കടുവാക്കുളം.. അകാലത്തില്‍ പൊലിഞ്ഞ കടുവാക്കുളത്തിന്റെ രാജകുമാരന് ആദരാഞ്ജലികള്‍.. എന്നെഴുതിയ ആദരാഞ്ജലി ബോര്‍ഡാണ് നാട്ടുകാര്‍ അവനായി തയ്യാറാക്കിയത്.
ആദരാഞ്ജലി ബോര്‍ഡുകള്‍ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒന്ന് അപൂര്‍വമാണ്. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുടെ വിയോഗം വേദനാജനകമാണ്. അത് മനുഷ്യനായാലും നായ ആയാലും. ഇത് ശരിവെക്കുന്നതാണ് കോട്ടയം കടുവാക്കുളത്തുനിന്നുള്ള ഈ വാര്‍ത്ത.
കവലയില്‍ രാത്രി പത്രമെടുക്കാന്‍ വരുന്ന ഏജന്റുമാര്‍ക്കു കാവലായി 'സന്തോഷ്മോന്‍' ഉണ്ടാകുമായിരുന്നു. അതുപോലെ മാലിന്യവും മറ്റും വലിച്ചെറിയാന്‍ വരുന്നവരുടെ പേടിസ്വപ്നംകൂടിയായിരുന്നു ഈ നായ.