Share this Article
വടക്കാഞ്ചേരി അകമലയിൽ മലയിടിഞ്ഞ പ്രദേശങ്ങളിൽ പരിശോധന നടത്തി ജില്ലാ ദുരന്ത നിവാരണസമിതി
The District Disaster Management Committee conducted an inspection of landslide areas in Vadakancherry Akamala

തൃശ്ശൂർ  വടക്കാഞ്ചേരി  അകമലയിൽ മലയിടിഞ്ഞ പ്രദേശങ്ങൾ ജില്ലാ ദുരന്ത നിവാരണസമിതിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി..അപകടസാദ്ധ്യത മുൻനിർത്തി കഴിഞ്ഞ രാത്രി തന്നെ പ്രദേശവാസികളെ നഗരസഭ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.

ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തു നിന്നും  തെക്ക് മാറി ചെങ്കുത്തായ മലയടിവാരത്താണ് പലയിടത്തായി  മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്..മണ്ണിടിഞ്ഞ ഭാഗത്തുനിന്നും  വെളളം ഊർന്ന് വരുന്നുണ്ട്..ജനവാസ മേഖലയോട് ചേർന്ന പുണ്ണിൻ ചെരുവിലെ  വീടിന് പുറകിലാണ് ആദ്യത്തെ മണ്ണിടിച്ചിൽ. ഇതിനുമേറെ മുകളിലായി പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്.

തഹസിൽദാർ, മൈനിങ്ങ് ആൻ്റ് ജിയോളജി വകുപ്പ് ഉദ്ദോഗസ്ഥർ, നഗരസഭാ ചെയർമാൻ ബോക്ക്പഞ്ചായത്ത് അധികൃതർ നഗരസഭാ സെക്രട്ടറി ഡിവിഷൻ കൗൺസിലർ തുടങ്ങിയവരുടെ   നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

കഴിഞ്ഞ രാത്രിയിൽ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉൾപ്പെടെയുള്ളവർ  പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രദേശവാസികൾ സുരക്ഷിതയിടങ്ങളിൽ തുടരണമെന്നാണ് നഗരസഭ നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories