ഇടുക്കി ചിന്നക്കനാലിൽ ആശുപത്രി ജീവനകാർക്ക് നേരെ ആക്രമണം .മദ്യപിച്ച് എത്തിയ മൂന്നംഗ സംഘം ജീവനക്കാരെ മർദ്ധിയ്ക്കുകയായിരുന്നു .സംഭവത്തിന് ശേഷം സംഘം സഞ്ചരിച്ചിരുന്നജീപ്പ് ഓട്ടോ റിക്ഷയിൽ ഇടിക്കുകയും മൂന്നാറിലെക്ക് പോകും വഴി ജിപ്പ് നിയന്ദ്രണം വിട്ട് മറിയുകയായിരുന്നു.
ആശുപത്രി ജീവനാക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൻ ജി ഓ യൂണിയൻ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി
കഴിഞ്ഞ ദിവസം നാല് മണിയോടെയാണ് മദ്യപിച്ചെത്തിയ ഗുണ്ട സംഘം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഡോക്ടറെ കാണാനാണ് ഇവർ എത്തിയത്.
ഡ്യൂട്ടി കഴിഞ്ഞു ഡോക്ടർ പോയതായി നഴ്സ് അറിയിച്ചതോടെ ഡോക്ടർ എന്തുകൊണ്ട് 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ചോദിച്ച് വനിതാ ജീവനക്കാരെ ഉൾപ്പടെ അസഭ്യം പറയുകയും ക്‌ളാർക്ക് നേയും ഹെൽത്ത് ഇൻസ്‌പീക്കട്ടറെയും മർദ്ധിയ്കുകയുമായിരുന്നു .
ആശുപത്രി ജീവനക്കാരുടെ പരാതിയിൽ ശാന്തംപാറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ചിന്നക്കനാൽ സ്വദേശികളായ കിഷോർ, ആനന്ദ്, വിജയ് എന്നിവരാണ് ആക്രമണം നടത്തിയത്.
സംഭവത്തിന് ശേഷം സംഘം സഞ്ചരിച്ചിരുന്നജീപ്പ് മൂന്നാറിലെക്ക് പോകും വഴി നിയന്ദ്രണം വിട്ട് വാഹനം മറിയുകയും ജിപ്പിൽ ഉണ്ടായിരുന്ന അനന്ദിന്റെ കാലിന് ഗുരുതരമായി പരിക്കെറ്റ് മുന്നാർ ആശുപത്രിയിൽ ചികിൽസയിലുമാണ്.
അതെസമയം ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച എൻ ജി ഓ യൂണിയൻ ദേവികുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കാണൽ ആശുപത്രിയ്ക് മുൻപിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ പരിപാടി യൂണിയൻ ജില്ലാ കമ്മറ്റി അംഗം എം ബി ബിജു ഉത്ഘാടനം ചെയ്തു .ജില്ലാ കമ്മറ്റിയംഗം കെ. ശിവാനന്ദൻ, ഏരിയ സെക്രട്ടറി Y N രതീഷ് , പ്രസിഡന്റ് V S അരുൺ , മുജീബ്, ടിപി ജോസഫ് എന്നിവർ പ്രസംഗിച്ചു.