കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ദേശീയപാത 66 ൽ പാലത്തറയ്ക്കും അയത്തിലിനുമിടയിൽ ചുരാങ്കിൽ തോട്ടിന് കുറുകെ യുള്ള പാലമാണ് നിർമ്മാണത്തിനിടെ തകർന്നു വീണത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പാലത്തിന്റെ കോൺക്രീറ്റിനിടെ മധ്യഭാഗംതകർന്നു വീഴുകയായിരുന്നു.പാലം തകരുമ്പോൾ നാല് തൊഴിലാളികൾ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ഇവർ തോട്ടിൽ ചാടി രക്ഷപ്പെടുകയായിരുന്നു.ഒരാൾക്ക് നിസാര പരിക്ക് പറ്റി.ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ കമ്പനിയുടെ ഗുണ്ടകളുടെ നേതൃത്വത്തിൽ തടയാൻ ശ്രമിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാരും മറ്റു മാധ്യമപ്രവർത്തകരും ഇടപെട്ടതോടെയാണ് ഇവർ ഇതിൽ നിന്നും പിന്മാറിയത്. അഞ്ചാം തവണയാണ് ഈ ഭാഗത്ത് നിർമ്മാണത്തിൽ ഇരിക്കെ ഈ പാലം തകർന്നു വീഴുന്നത്.
നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് ഉണ്ടായത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്‍എച്ച് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.