Share this Article
image
തൊടുപുഴയിൽ സിനിമ പ്രവർത്തകർക്കെതിരെ ആക്രമണം
Attack on film workers

ഇടുക്കി  തൊടുപുഴയിൽ സിനിമ പ്രവർത്തകർക്കെതിരെ ആക്രമണം. സിനിമ ചിത്രീകരണത്തിന് സെറ്റിടുവാനായി എത്തിയ മൂന്ന് ആർട്ട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായി.

തലയ്ക്ക് സാരമായ പരിക്കേറ്റ ഒരാൾ  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടി. അർധരാത്രിയിൽ റൂമിനുള്ളിൽ അതിക്രമിച്ച് കയറിയ 20 ഓളം പേരടങ്ങിയ സംഘമാണ് ആക്രമിച്ചത് എന്ന് പരാതി.

തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന മലയാള സിനിമയ്ക്ക് സെറ്റ് ഇടുന്നതിനായി എത്തിയ ആർട്ട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന സിനിമ പ്രവർത്തകരെ അർദ്ധരാത്രിയിൽ മുറിയിലെത്തിയ  ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു.

പല സംഘങ്ങളായി തിരിഞ്ഞ് മുറിയ്ക്കുള്ളിൽ അതിക്രമിച്ച്  കയറിയവർ ക്രൂരമായി  അക്രമിച്ചതായി സിനിമ പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിൽ കോഴിക്കോട് സ്വദേശി റെജിൽ, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് പരിക്കേറ്റത്. മുറിയിൽ കിടന്ന് ഉറങ്ങിയ തങ്ങളെ വിളിച്ച് ഉണർത്തി ആക്രമിക്കുകയായിരുന്നെന്ന് അതിക്രമത്തിന് ഇരയായവർ വ്യക്തമാക്കി.

ഇതിൽ ജയസേനൻ്റെ പരിക്ക് ഗുരുതരമാണ്. തലയ്ക്ക് സാരമായ പരിക്കേറ്റ ജയസേനൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി തൊടുപുഴയിൽ എത്തിയ 6 പേരടങ്ങുന്ന ആർട്ട് സംഘം തൊടുപുഴയിലെ രണ്ട് ലോഡ്ജുകളിലായായിരുന്നു താമസം.

തൊടുപുഴ സ്വദേശിയായ  ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറുമായിട്ടുണ്ടായ വാക്ക് തർക്കമാണ് അതിക്രമത്തിൽ കലാശിച്ചതെന്ന് അതിക്രമത്തിന് ഇരയായവർ പറയുന്നു. തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories