Share this Article
കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം; വാന്‍ ഡ്രൈവര്‍ മരിച്ചു
accident

എറണാകുളം ലോ കോളേജിന് സമീപം ഒമ്‌നി വാനും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാള്‍ മരിച്ചു.വടുതല സ്വദേശി ജോണിയാണ്   മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന ഒമ്‌നി വാനില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു . കാര്‍ ഓടിച്ചിരുന്ന തമ്മനം സ്വദേശി ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories