Share this Article
image
കൗതുകമായി ഒരു ഞാറുനടൽ; ഞാറ് നടാന്‍ ഒരേസമയം ചെളിക്കണ്ടത്തില്‍ ഇറങ്ങിയത് 750 ഓളം പേര്‍
planting of paddy

ഞാറ് നടാന്‍ ഒരേസമയം ചെളിക്കണ്ടത്തില്‍ ഇറങ്ങിയത് 750 ഓളം പേര്‍. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലാണ് കണ്ണിനും, മനസിനും കുളിര്‍മയേകുന്ന ഞാറ് നടീല്‍ നടന്നത്. പുതുതലമുറയക്ക്  കൃഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുമായാണ്,പരിപാടി സംഘടിപ്പിച്ചത്.

ഉജിരെയ ബദുക്ക് കട്ടോണ ബന്നി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജിരെ ബേലാലിലെ അനന്തപത്മനാഭ ക്ഷേത്രത്തിന് സമീപത്തെ അനന്തോതിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ യുവസിരി പരിപാടിയിലാണ്,ഞാറ് നടാന്‍ ഒരേസമയം 750 ഓളം പേര്‍ ചെളിക്കണ്ടത്തില്‍  ഇറങ്ങിയത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെടെ പങ്കെടുത്തു. 

സമീപ കാലത്തായി കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് യുവാക്കളിലും സ്ത്രീകളിലും കൃഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായാണ്,  വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

രണ്ട് മാസം മുമ്പ് ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥലയില്‍ പെട്ട ഈ നാലര ഏക്കറോളം വരുന്ന പാടശേഖരത്തില്‍  ഉഴുതുമറിച്ച് വിത്ത് വിതച്ച് വിദ്യാര്‍ഥികള്‍ കൃഷി നടത്തിയിരുന്നു.ഇവിടെ വിളയുന്ന നെല്ല് സന്നദ്ധ പ്രവർത്തനത്തിന്     ഉപയോഗിക്കും.

കാര്‍ഷിക സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുവാനായുള്ള ഇത്തരം പരിപാടികള്‍, പുതുതലമുറയില്‍  കൃഷിതാത്പര്യം ജനപ്പിക്കുകയും അത് വഴി, മികച്ച കര്‍ഷിക പുരോഗതി സാധ്യമാകുകയും ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories