Share this Article
വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു; മറ്റ് പലയിടങ്ങളിലും പ്രവര്‍ത്തിച്ചയാളെന്ന് ആശുപത്രിയുടെ വിശദീകരണം
വെബ് ടീം
posted on 30-09-2024
1 min read
FAKE DOCTOR

കോഴിക്കോട്ട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. കോട്ടക്കടവ് സ്വകാര്യ ആശുപത്രിയിലാണ് മരണം. കടലുണ്ടി പച്ചാട്ട് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. 

എം.ബി.ബി.എസ് പരാജയപ്പെട്ട അബു അബ്രഹാം ലൂക്ക് ആണ് ചികില്‍സിച്ചത്. മരണത്തിനു ശേഷം താനും ഭാര്യയും നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞതെന്ന് വിനോദ് കുമാറിന്‍റെ മകന്‍ പറഞ്ഞു. മറ്റ് പലയിടങ്ങളലിളും പ്രവര്‍ത്തിച്ചതിന് ശേഷമാണ് അബു അബ്രഹാം ഇവിടെ എത്തിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories