ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സൂചിപ്പാറ - കാന്തന്‍പാറ മേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. വയനാട്ടിലെ മുക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തെരച്ചില്‍. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉള്‍പ്പെടുത്തി ആറ് സോണുകളായി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്.