തിരുവനന്തപുരം വര്‍ക്കലയില്‍ കെഎസ്ഇബി വിച്ഛദിച്ച വീട്ടിലെ വൈദ്യുത പുനസ്ഥാപിച്ചു. രാത്രി പതിനൊന്ന് മണിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുത പുനസ്ഥാപിക്കുകയായിരുന്നു.
മന്ത്രിയും എംഎല്‍എയും ഇടപെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിനാണ് കെഎസ്ഇബി വൈദ്യുതി വിച്ഛദിച്ചതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു.