Share this Article
Union Budget
ബസും ലോറിയും കൂട്ടിയിടിച്ച് നാല് യാത്രക്കാര്‍ക്ക് പരുക്ക്
Four passengers were injured in a collision between a bus and a lorry

കാസർഗോഡ്  ഉപ്പളയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് യാത്രക്കാർക്ക് പരുക്ക്.നിർത്തിയിട്ട ബസിൽ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം.

ഉപ്പളയില്‍,മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയാണ് യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചത്. രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു.

ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ബസിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ അഷ്റഫിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

ബസ് യാത്രക്കാരായ രണ്ട് പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു, ഫയര്‍ഫോഴ്സും പൊലീസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories