Share this Article
കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, ഒരാൾ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്
വെബ് ടീം
posted on 08-10-2024
1 min read
ksrtc bus accident

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്.  ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ മാത്യു(75), കണ്ടപ്പൻചാൽ സ്വദേശിനി കമല (65) എന്നിവരാണ് മരിച്ചത്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്പാടി - ആന

ക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്. പരിക്കേറ്റവരുടെ ആരോ​ഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories