Share this Article
സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
വെബ് ടീം
posted on 30-10-2024
1 min read
suresh gopi

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഹർജിയിലെ പ്രധാന ആരോപണം മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ്. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടിൽ നിന്ന് പെൻഷൻ നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. എഐവൈഎഫ് നേതാവ് ബിനോയ് നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories