Share this Article
image
സ്വകാര്യ ബസ് ഇടിച്ച കേസ്, 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
വെബ് ടീം
posted on 13-11-2024
1 min read
women

കോഴിക്കോട്: ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ 2021 ഒക്ടോബര്‍ 29ന് ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം (compensation) നൽകാൻ ഉത്തരവ്. മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ ആണ് ഉത്തരവ്. വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വിധി.

32 ലക്ഷത്തോളം വരുന്ന നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്. 2021 ഒക്ടോബര്‍ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ ഇതുവഴിയെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories