എറണാകുളം പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താന്നിപ്പാടം സ്വദേശി മസൂദ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മസൂദ് പുഴയുടെ നടുവില്‍ കുഴഞ്ഞ് മുങ്ങിപ്പോവുകയായിരുന്നു. മറുകരയിലെത്തി തിരികെ നീന്തുന്നതിനിടയിലാണ് സംഭവം.
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച തട്ടുകടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതിന് പിന്നാലെയാണ് മസൂദിന്റെ മരണം.