Share this Article
സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് തകര്‍ന്നു
wall collapsed

കനത്തമഴയെ തുടര്‍ന്ന് അടിമാലിയില്‍ വീട് തകര്‍ന്നു.ഇടുക്കി അടിമാലി ടൗണിന് സമീപം താമസിക്കുന്ന ചീരംകൊമ്പില്‍ ഫിലോമിനയുടെ വീടിന്റെ രണ്ട് മുറികളടക്കം വീടിന്റെ പിന്‍ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ അടിമാലി മേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്.മണിക്കൂറുകളോളം മഴ നീണ്ടു നിന്നു.ശക്തമായി പെയ്ത മഴയിലാണ് അടിമാലി ടൗണിന് സമീപം താമസിക്കുന്ന ചീരംകൊമ്പില്‍ ഫിലോമിനയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചത്.രാത്രിയിലായിരുന്നു സംഭവം നടന്നത്.

ഫിലോമിനയുടെ വീടിന് പിന്‍ഭാഗത്തു നിന്നും രണ്ട് മുറികളടക്കം വീടിന്റെ പിന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയും മുറ്റവുമിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.

സംരക്ഷണ ഭിത്തി വന്ന് വീണതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു വീടിനും നേരിയ കേടുപാടുകള്‍ സംഭവിച്ചു.സമീപവാസിയായ സുരേഷിന്റെ വീടിനാണ് ചെറിയ കേടുപാടുകള്‍സംഭവിച്ചത്.അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories