കോഴിക്കോട്: മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽവെച്ച് 23-കാരിക്കെതിരെ ലൈംഗികാതിക്രമം. തുടര്‍ന്ന് ബസ്സില്‍വെച്ചുതന്നെ യുവതി ഇയാളെ അടിച്ചു.
ബസ് ഡ്രൈവര്‍ സംഭവം പോലീസില്‍ അറിയിച്ചെങ്കിലും യുവതി പരാതിയില്ലെന്ന് അറിയിച്ചു. തന്നോട് മോശമായി പെരുമാറിയതിന് തക്കതായ ശിക്ഷ നേരിട്ട് നല്‍കിയതിനാലാണ് പരാതി നൽകാത്തതെന്നും യുവതി വ്യക്തമാക്കി.