കണ്ണൂർ സിറ്റി, മൈതാനപ്പള്ളി ഭാഗങ്ങളിൽ തെരുവു നായ ആക്രമണം രൂക്ഷം. തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ജില്ലാ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സിയാദ് തങ്ങൾ, അഷ്റഫ് ചിറ്റുള്ളി, അൽത്താഫ് മാങ്ങാടൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
നായയെ പിടികൂടുന്നതിനുള്ള സജ്ജീകരണങ്ങളുമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പരിശോധന നടത്തി നായയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു.