Share this Article
വടകരയിൽ ഓട്ടോ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
Auto driver died under mysterious circumstances in Vadakara

വടകരയിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് ആണ് മരിച്ചത്. 27 വയസായിരുന്നു. വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വടകര പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ആറളം സ്വദേശിയായ ഷാനിഫ് വടകര കല്ലേരി സ്വദേശിനിയായ ഫസീലയെ വിവാഹം ചെയ്ത ശേഷമാണ് വടകരയിലേക്ക് എത്തിയത്. തുടർന്ന് ഭാര്യക്കും രണ്ടു വയസ്സുള്ള മകനും ഒപ്പം വടകര പച്ചക്കറി മുക്കിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഇന്നലെ പതിവുപോലെ ഓട്ടോയുമായി ജോലിക്ക് ഇറങ്ങിയ ഷാനിഫിനെ വൈകുന്നേരം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഭാര്യ വടകര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വടകര കുളത്തിന് സമീപം  നിർത്തിയിട്ട ഓട്ടോയിൽ ഷാനിഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് ചെയ്തു..    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories