Share this Article
വീണ്ടും വഴിതടഞ്ഞ് കാട്ടുകൊമ്പന്‍ കബാലി
Kabali, the wild elephant blocked the way again

ചാലക്കുടി -മലക്കപ്പാറ  അന്തർസംസ്ഥാന പാതയിൽ വീണ്ടും   വഴിതടഞ്ഞ് കാട്ടുകൊമ്പൻ  കബാലി..കെ എസ് ആർ ടി സി ബസ് അടക്കം നിരവധി വാഹനങ്ങൾ ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി..കഴിഞ്ഞദിവസം രോഗിയുമായി പോയിരുന്ന ആംബുലൻസ്  ഒരു മണിക്കൂറോളം  വഴിയിൽ തടഞ്ഞിട്ടിരുന്നു.പെരിങ്ങൽകുത്ത് പവ്വർ ഹൗസിന് സമീപം ഇന്നലെ  വൈകിട്ട് ആയിരുന്നു സംഭവം.

ആറുമണിയോടെ റോഡിലിറങ്ങിയ കബാലി  വാഹനങ്ങൾ തടയുകയായിരുന്നു. അതിരപ്പിള്ളി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഉള്ളതിനാൽ റോഡിൽ  വാഹനങ്ങൾ കുറവായിരുന്നു.

ആന റോഡിൽ നിലയുറപ്പിച്ചതോടെ  ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയിരുന്ന കെ എസ് ആർ ടി സി ബസ് അടക്കം നിരവധി വാഹനങ്ങൾ റോഡിന്  ഇപ്പുറത്തും, ഇരുചക്രവാഹനങളും പഞ്ചായത്ത് ജീപ്പുമടക്കമുള്ള  വാഹനങ്ങൾ  മറുവശത്തും  കുടങ്ങി..ഒടുവിൽ  7 മണിയോടെ  ആന  റോഡിൽ നിന്ന് മാറിയ ശേഷമാണ് വാഹനങ്ങൾക്ക്‌  യാത്ര തുടരാനായത് .

കഴിഞ്ഞ ദിവസം രോഗിയുമായി ചാലക്കുടിയിലേക്ക് വന്നിരുന്ന ആംബുലൻസും   കബാലി തടഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ്  ആംബുലൻസിന് പോകാനായത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories