Share this Article
വയനാട് ദുരന്തം; മുങ്ങൽ വിദഗ്ദരുടെ സഹായം തേടി പൊലീസ്‌
Wayanad Tragedy; The police sought the help of divers

ഇരുവഴിഞ്ഞി പുഴ, ചാലിയാർ പുഴ എന്നിവയിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴയിൽ ഊർജ്ജിതമായി തിരച്ചിൽ നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നു.

ഇതിനായി കാര്യക്ഷമമായി കഴിവുള്ള മുങ്ങൽ വിദഗ്ദരുടെ സഹായം പോലീസ് തേടുന്നു. തയ്യാറുള്ളവർ മേൽപ്പറഞ്ഞ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ടു ചെയ്യുകയോ താമരശ്ശേരി DYSP പി പ്രമോദുമായി ഫോണി ബന്ധപ്പെടുകയോ ചെയ്യുക. ആവശ്യമായ സഹായങ്ങൾ പോലീസ് നൽകുന്നതാണ്. 

PH - 9497990122

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories