Share this Article
image
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ (19-20-2024)
വെബ് ടീം
posted on 19-10-2024
1 min read
kannur

കവി-കാഥിക സംഗമം 20-ന് 

കണ്ണൂർ റൈറ്റേഴ്‌സ് ഫോറം കവി- കാഥിക സംഗമം സംഘടിപ്പിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ ആനന്ദയോഗ ശാലയിലാണ് പരിപാടി. കവിതകളും ചെറുകഥകളും അവതരിപ്പിക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9846272737, 9846758125.

ഭക്തജനങ്ങളുടെ യോഗം 20-ന് 

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൻ്റെ കീഴിലുള്ള കല്യാട് വിഷ്ണു-ശിവക്ഷേത്രത്തിലെ തുടർനവീകരണ പ്രവർത്തികൾ നടത്തുന്നതിനും വാർഷികോത്സവം നടത്തുന്നതിനെപ്പറ്റി ആലോചിക്കാനും ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്നതിനും വേണ്ടി വിഷ്ണു-ശിവക്ഷേത്രത്തിൽ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും യോഗം ചേരും. 20-ന് നാലരയ്ക്കാണ് യോഗം.

നാഗപൂജ 26-ന് 

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ആയില്യം നാളായ 26-ന് നാഗപൂജ നടക്കും. പൂജ കഴിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9961406408.

വനിതാ കമ്മീഷൻ മെഗാ അദാലത്ത് 23ന് 

കേരള വനിതാ കമ്മീഷൻ ഒക്ടോബർ 23ന് ജില്ലയിൽ മെഗാ അദാലത്ത് നടത്തും. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ രാവിലെ പത്ത് മുതലാണ് അദാലത്ത്.

സംരംഭകർക്ക് പരിശീലനം 

കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് (കെഐഇഡി) സംരംഭകർക്കായി അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 മുതൽ 26 വരെ കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ www.kied.infot/rainingcalender/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9188922785

ഉത്തരം വെപ്പ് ഞായറാഴ്ച 

മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ശ്രീ പോർക്കലി ആരൂഢ സ്ഥാനത്തിന്റെ ഉത്തരം  വെപ്പ് ചടങ്ങ് ഞായറാഴ്ച  രാവിലെ 9 15 നും 10 30 നും ഇടയിലുള്ള  മുഹൂർത്തത്തിൽ  നടക്കും.

തൊഴിൽ മേള 

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഒക്ടോബർ 26 ന്  തൊഴിൽ മേള 'പ്രയുക്തി' സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന മേളയിൽ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി ഇരുപതിലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0497 2707610, 6282942066

തത്സമയ പ്രവേശനം 

കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ പോളിടെക്നിക് ഡിപ്ലോമ റഗുലർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 22 ന് തത്സമയ പ്രവേശനം നടക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. പ്രവേശന സമയക്രമവും മറ്റ് വിവരങ്ങളും www.polyadmission.org  ൽ ലഭിക്കും. ഫോൺ: 9744340666, 9744706779

ഗസ്റ്റ് അധ്യാപക ഒഴിവ് 

തോട്ടട ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഒക്ടോബർ 23ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ലേലം 

കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത പഴശ്ശി അംശം മട്ടന്നൂർ ദേശത്ത് റീ സർവ്വെ 104/102 ൽ പ്പെട്ട 0.0040 ഭൂമിയും അതിൽ ഉൾപ്പെട്ട സകലതും ഒക്ടോബർ 25 ന് രാവിലെ 11 ന് പഴശ്ശി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസ്, പഴശ്ശി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ : 0490 2494910

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories