തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം.തൃശ്ശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് അന്വേഷണം.മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് അന്വേഷണം.തൃശ്ശൂർ സിറ്റി എസിപിക്കാണ് അന്വേഷണച്ചുമതല.
പരാതിയിൽ നാളെ അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും.സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം തുടങ്ങി.