Share this Article
മുല്ലപ്പെരിയാര്‍ സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങി സമര സമിതി
The strike committee

മുല്ലപ്പെരിയാര്‍ സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങി സമര സമിതി. ഒക്ടോബര്‍ 10 -ന് സംസ്ഥാനത്ത് 129 കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ  സംഘടിപ്പിക്കാന്‍ സമര സമിതി യോഗം തീരുമാനിച്ചു.മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനും സമരസമിതി യോഗം തീരുമാനിച്ചു.

ഒരു ഇടവേളക്ക് ശേഷം മുല്ലപ്പെരിയാർ സമരം വീണ്ടും ശക്തമാക്കുകയാണ് സമര സമിതി. മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ കൂട്ട ഉപവാസം സംഘടിപ്പിക്കും. ഉപ്പുതറയിൽ നടക്കുന്ന  സമരത്തിൽ നൂറ് കണക്കിന് പെരിയാർ തീര വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്ത  ഒക്ടോബർ 10 -ന് സംസ്ഥാനത്ത് 129 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ  സംഘടിപ്പിക്കും.മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർക്ക് നിവേദനം നൽകാനും സമരസമിതി യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് സമാന ചിന്താഗതിക്കാരായ സംഘടനകളെ സമരത്തിൻ്റെ ഭാഗമാകും. ജനകീയ കൂട്ടായ്മയിൽ വിവിധ സാമുദായിക സംഘടനകളും വ്യാപാരികളും പങ്കെടുക്കും. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമര സമിതി ആവശ്യപ്പെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories