കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എഎസ്ഐ ജോബി ജോര്‍ജാണ് മരിച്ചത്. രാത്രി പട്രോളിങിനിടെ ചീട്ടുകളി സംഘത്തെ പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ചീട്ടുകളി സംഘമുള്ള മുറി ചവിട്ടിത്തുറക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണാണ് മരണം സംഭവിച്ചത്