Share this Article
വടക്കാഞ്ചേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
A bus and a lorry collided in Vadakanchery

തൃശൂർ വടക്കാഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച്ച രാത്രി റെയിൽവേ ഓവർ ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് പാതയിലായിരുന്നു അപകടം.

ലോറിയെ മറികടക്കുന്നതിനിടയിൽ ബസിൻ്റെ പിൻഭാഗം ലോറിയുടെ മുന്നിൽ ഇടിക്കുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ലോറി അപ്രോച്ച് റോഡിൻ്റെ ഇടതു വശതത്തുള്ള മലയിലെ പാറയിലേക്ക് ഇടിച്ചു കയറി. 

അപകടത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗതതടസം  ഉണ്ടായി.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories