Share this Article
image
നാടന്‍ കുടം പുളി ഉത്പാദനം കുത്തനെ ഇടിഞ്ഞു
Gambooge  production has plummeted

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് നാടന്‍ കുടം പുളി ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ വില ഉയര്‍ന്നു. വേനലും ഉഷ്ണ തരംഗവുംമൂലം പുളിയുടെ ഉത്പാദനം കുത്തനെ ഇടിയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ 100 രൂപ ലഭിച്ചിരുന്ന നാടന്‍ കുടംപുളി ഇത്തവണ 150 മുതല്‍ 160 രൂപക്കാണ് വ്യാപാരികള്‍ ശേഖരിക്കുന്നത്.

നാടന്‍ കുടുംപുളിക്ക് വിപണിയില്‍ വില ഉയര്‍ന്നു.മുന്‍ വര്‍ഷങ്ങളില്‍ 100 രൂപ ലഭിച്ചിരുന്ന നാടന്‍ കുടംപുളി ഇത്തവണ 150 മുതല്‍ 160 രൂപക്കാണ് വ്യാപാരികള്‍ ശേഖരിക്കുന്നത്. നാടന്‍പുളിക്ക് വില കൂടിയതോടെ കുടകില്‍ നിന്നുള്ള വരവുപുളി വിപണിയില്‍ സജീവമായി ലഭിക്കുന്നുണ്ട്.

100 മുതല്‍ 110 രൂപക്ക് ചില്ലറ വില്‍ക്കാനാകും എന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും വരവുപുളി വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പുറത്തുനിന്ന് കുറഞ്ഞ വിലക്ക് പുളി എത്തുന്നുണ്ടെങ്കിലും ഹൈറേഞ്ചില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍പുളിക്ക് ആവശ്യം ഏറെയാണ്.

കൊച്ചി കേന്ദ്രീകരി ച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണ് നാടന്‍പുളി ശേഖരിക്കുന്നത്. ഗുണമേന്മയേറിയ നാടന്‍പുളിയില്‍ നിന്ന് സത്ത് എടുക്കാ മെന്നതാണ് ഇതിന്റെ വിപണിമൂല്യം വര്‍ധിപ്പിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

അഞ്ചുവര്‍ഷം മുമ്പ് പുളിയുടെ വില റെക്കോഡ് ഭേദിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം ഉത്പാദനം ഇടിഞ്ഞതോടെ അന്ന് കിലോ്ക്ക് 220 രൂപവരെ കര്‍ഷകര്‍ ലഭിച്ചിരുന്നു. ഉത്പാദനം സാധാരണ നിലയിലായതോടെ പിന്നീട് വില താഴ്ന്നു. ഹൈറേഞ്ചിലെ കര്‍ഷകര്‍ ഇടവിള എന്ന നിലയിലാണ് പുളിമരങ്ങള്‍ സംരക്ഷിക്കുന്നത്. വ്യാപകമായ കൃഷി ജില്ലയില്‍ എവിടെയുമില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories