Share this Article
ഹീറ്ററിൻ്റെ ബോക്സിൽ ഒളിപ്പിച്ച് എംഡിഎംഎ; ഒരു കിലോയോളം വരുന്ന രാസലഹരിയുമായി യുവതി പിടിയിൽ
വെബ് ടീം
posted on 18-06-2024
1 min read
woman-arrested-with-mdma

കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ. ഡൽഹിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സർമീൻ അക്തർ എന്ന 26 കാരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിൻ്റെ ബോക്സിനുള്ളിൽ ഖര രൂപത്തിലൊളിപ്പിച്ച ലഹരി ഒരു കിലോയോളം വരും.വിപണിയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും.കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന . ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽത്തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം, അരൂരിൽ 20 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായി. അരൂരിൽ ഇവർ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്റി നാർക്കോട്ടിക് സ്ക്വാഡും ചേർത്തല ഡിവൈഎസ്പി സ്ക്വാഡും അരൂർ പൊലീസിന്‍റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരൂരിലെ ഹോട്ടൽ ജോലിക്കായി വന്നതാണ് ഒഡീഷ സ്വദേശികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories