കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകകേസില്‍ ഇന്ന് ശിക്ഷവിധിക്കും. പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം കോടതിയില്‍ തെളിഞ്ഞു.
കൊലപാതകം, വീട്ടില്‍ കയറി ആക്രമിക്കല്‍, ആയുധം കൈവശം വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 2002 മാര്‍ച്ച് 7 നാണ് ജോര്‍ജ് കുര്യന്‍ സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊന്നത്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപതാകം.