Share this Article
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ
Defendant

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ  മധ്യവയസ്കൻ അറസ്റ്റിൽ.തൃശൂർ  അയ്യന്തോൾ 59 വയസ്സുള്ള  ദേവരാജനെ യാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ താൽക്കാലിക സ്വീപ്പറാണ് പ്രതി.

നാലോളം കുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. വിദ്യാർത്ഥിനികൾ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എസ്.ഐ കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories