Share this Article
ചക്ക പറിക്കുന്നതിനിടെ തേനീച്ച കുത്തി; ഗുരുതരാവസ്ഥയിലായിരുന്ന 70കാരി മരിച്ചു
വെബ് ടീം
posted on 19-08-2024
1 min read
HONEYBEE ATTACK OLD WOMES DIES

കണ്ണൂർ: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടിവി ചന്ദ്രമതി (70) യാണ് മരിച്ചത്. പറമ്പിലെ പ്ലാവിൽ നിന്നു ചക്ക പറിക്കുന്നതിനിടെയാണ് ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരണം. മൃതദേഹം പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories