Share this Article
കാട്ടുകൊമ്പന്‍ കബാലിയുടെ വഴി തടയല്‍ തുടര്‍ക്കഥയാകുന്നു...
Blocking the path of Kattukomban Kabali on the Chalakudy-Malakappara interstate highway

ചാലക്കുടി - മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ കാട്ടുകൊമ്പൻ കബാലിയുടെ വഴി തടയൽ  തുടർക്കഥയാകുന്നു.കഴിഞ്ഞ നാല് ദിവസങ്ങളിലായി മണിക്കൂറുകളോളം  കബാലി വഴിയിൽ  തടഞ്ഞിട്ടത് ആംബുലൻസും, ബസ്സും  ഉൾപ്പടെ നിരവധി വാഹനങ്ങളാണ് .. ശനിയാഴ്ച രാത്രിയിൽ ഡെപ്യൂട്ടി തഹസിൽദാർ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെയും  ആന ആക്രമണം  അഴിച്ചുവിട്ടു. 

ചാലക്കുടി -  മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ ആനക്കയം മുതൽ ഷോളയാർ വ്യൂ പോ യിന്റ് വരെയുള്ള മേഖലയിലായിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്. ശനിയാഴ്ച രാത്രിയിൽ  ഡെപ്യൂട്ടി തഹസീല്‍ദാര്‍  സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെയാണ്  കബാലി ആക്രമണം അഴിച്ചുവിട്ടത് . ഭാഗ്യം കൊണ്ട് മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍  രക്ഷപ്പെട്ടത്.

ഷോളയാര്‍  പെൻസ്റ്റോക്കിന്  സമീപത്ത് വെച്ചായിരുന്നു സംഭവം. മലക്കപ്പാറ കപ്പായം കോളനിയില്‍ പോയി തിരിച്ച് വരികയായിരുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ രജ്ഞിതയടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിനെയാണ്  കബാലി ആക്രമിച്ചത്.

ഒരു  ജീപ്പിലും,കാറിലുമായി 9 പേരടങ്ങുന്ന സംഘം മലക്കപ്പാറ കപ്പായം കോളനിയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് പോയി തിരികെ വരുമ്പോഴായിരുന്നു കബാലി റോഡിലിറങ്ങി വാഹനങ്ങള്‍ക്ക് നേരെ വന്നത്. ജീപ്പിന് കടന്ന് പോരാമായിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന കാറിലുള്ളവരെ കാത്ത് നിന്നപ്പോൾ ജീപ്പിന്റെ വശത്ത് വന്നു  ബോണറ്റിൽ കുത്തുകയായിരുന്നു.

നാല് ദിവസം മുൻപ്  അടിച്ചിൽ തൊട്ടി  കോളനിയിലെ അസുഖബാധിതയായ യുവതിയെ  ചാലക്കുടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു ആംബുലൻസ് ഒരു മണിക്കൂറോളം ആണ്  റോഡിൽ തടഞ്ഞത്.

ശനിയാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങളും ഒരു മണിക്കൂറോളം  തടഞ്ഞിരുന്നു. ഇതിനുശേഷം രാത്രിയിലായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ ജീപ്പിന്  നേരെ ആന ആക്രമണം അഴിച്ചുവിട്ടത്.

ഏറ്റവും ഒടുവിൽ ഇന്നലെ  രാവിലെയും കബാലി വാഹനങ്ങള്‍ തടഞ്ഞു.രാവിലെ എട്ടരമുതല്‍ അരമണിക്കൂറോളം  സമയയമാണ്  വാഹനങ്ങള്‍ ഇത് മൂലം വഴിയില്‍ കൂടുങ്ങിയത്. ആയുടെ ശല്യമുള്ള മേഖലയിൽ വനപാലകര്‍ പെട്രോളിംങ്ങ്  ശക്തമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories