Share this Article
ജീപ്പിനെ ഓവർടേക്ക് ചെയ്ത് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചു കയറി; 18കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 05-06-2024
1 min read
18-year-old-died-in-road-accident-death

കോട്ടയം: ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ ജീപ്പിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കാഞ്ഞിരംകവലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ.

ജിബിൻ ജീപ്പിനെ ഓവർ ടേക്ക് ചെയ്‌ത് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിച്ചുമാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു. ബസിലെ സിസിടിവിയിൽ പതി‌ഞ്ഞ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories