Share this Article
കനത്തമഴ; 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌, ശബരിമല കാനന പാത അടച്ചു
Sabarimala Temple

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ശബരിമലയിൽ ഭക്തജനപ്രവാഹം. ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ പരമ്പരാഗത കാനനപാത വഴിയുള്ള തീർത്ഥാടക യാത്രയ്ക്ക് ഇടുക്കി ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്പ സ്നാനം നടത്തുന്ന വിവിധ ഇടങ്ങളിലും നിയന്ത്രമുണ്ട്…അതേസമയം ചുഴലിക്കാറ്റും മഴയും കാരണം തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ വരവ് കുറഞ്ഞു..

ശനിയാഴ്ച ആരംഭിച്ച മഴ ശബരിമലയിൽ ഇപ്പോഴും തുടരുകയാണ്.. കാനന പാതയിലൂടെയുള്ള യാത്രയ്ക്കും പമ്പാ സ്നാനത്തിനുമടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.. സത്രം - പുല്ലുമേട് വഴിയുള്ള പാതയും അടച്ചു, മണ്ണിടിച്ചിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് നടപടി. പ്രതികൂല കാലാവസ്ഥയിലും പക്ഷേ സന്നിധാനത്ത് എത്തുന്നത് നിരവധി അയ്യപ്പഭക്തരാണ്.

കഴിഞ്ഞദിവസം പുലർച്ച, നട തുറന്ന് മണിക്കൂറുകൾക്ക് അകം സന്നിധാനത്തെത്തിയത് ഇരുപത്തി രണ്ടായിരത്തിന് മുകളിൽ ഭക്തരാണ്. ചുഴലിക്കാറ്റും മഴയും കാരണം തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മണിക്കൂറിൽ 400നും 5000ത്തിനും ഇടയ്ക്ക് തീർത്ഥാടകർ ഇപ്പോഴും ദർശനത്തിന് എത്തുന്നുണ്ട്..

നിലവിൽ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പു നിലനിൽക്കുന്നതിനാൽ പൊലീസിന് പുറമേ ദുരന്തനിവാരണ സേന വിഭാഗങ്ങടക്കം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. 2 എൻ ഡി ആർ എഫ് സംഘത്തെയാണ് ശബരിമലയിൽ നിയോഗിച്ചിരിക്കുന്നത്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories