ദേശിയപാത 85ൽ പഴയ മൂന്നാർ മൂലക്കടക്കും ഹെഡ് വർക്ക്സ് അണക്കെട്ടിനും ഇടയിലാണ് വലിയ കുഴികൾ രൂപം കൊണ്ടിട്ടുള്ളത്. ഈ ഭാഗത്ത് റോഡിൽ വെള്ളക്കെട്ടുള്ള പ്രദേശമാണ്. വെള്ളമൊഴുകി കോൺക്രീറ്റ് ഇളകി പോയതോടെയാണ് റോഡിൽ വലിയ കുഴികൾ രൂപം കൊണ്ടത്. ഇരുചക്ര വാഹന യാത്രികർ ഈ കുഴിയിൽപ്പെട്ട് അപകടത്തിൽപ്പെടുന്നതും ആവർത്തിക്കുകയാണ്. ചെറുവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ കുഴികളടക്കണമെന്ന ആവശ്യമുയർന്നത്.
റോഡിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ വാഹനങ്ങൾ വന്ന് കുഴിയറിയാതെ ചാടുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ കുറെക്കാലങ്ങളായി ഈ പ്രദേശത്ത് റോഡ് തകർന്നിട്ടും റോഡിലെ കുഴിയാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.വിനോദ സഞ്ചാര സീസൺ തൊട്ടരികെ നിൽക്കെ വിനോദ സഞ്ചാര വാഹനങ്ങൾ കൂടുതലായി എത്തുമെന്നിരിക്കെ ഈ കുഴികളടക്കണമെന്നാണ് ആവശ്യം.