Share this Article
സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്ക് എതിരെ നടപടി
Action against employees who shot reels in government office

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്ക് എതിരെ നടപടി. തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

പൂവേ പൂവേ പാലപ്പൂവില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാര്‍.  ഓഫീസ് സമയത്തുള്ള ഈ തമാശ മേലധികാരികള്‍ ഗൗരവമായി എടുത്തു. എട്ട്  ജീവനക്കാര്‍ക്ക് ശരിക്കും പണി കിട്ടി. മുനിസിപ്പല്‍ സെക്രട്ടറി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഓഫീസ് സമയത്താണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ നിയമലംഘനമാണെന്ന്  മുനിസിപ്പല്‍ സെക്രട്ടറി പറയുന്നു. പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടോ എന്ന് പിരിശോധിക്കും. എന്തായാലും ഒഴിവ് വേളകള്‍ ആനദകരമാക്കാം.. ഓഫീസ് സമയം ഓര്‍ക്കണമെന്ന് മാത്രം എന്ന പാം പഠിച്ചിരിക്കുകയാണ് ജീവനക്കാര്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories