Share this Article
ശബരിമല സന്നിധാനത്തെ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിന്റെ കാര്യത്തിലും കാര്യമായ വർദ്ധനവ്
Sabarimala Temple

ശബരിമല സന്നിധാനത്തെ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിന്റെ കാര്യത്തിലും കാര്യമായ വർദ്ധനവുണ്ടായി 6 ലക്ഷത്തിലധികം തീർത്ഥാടകരാണ്. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ ശബരിമല സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയത് .

 കഴിഞ്ഞ 9 ദിവസത്തിനിടയിൽ  ആറുലക്ഷത്തിൽ പന്തീരായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്  ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയത്  . അധികവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ  .മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിലും കാര്യമായ വർദ്ധന ഉണ്ടായി എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു .

നട തുറന്ന ഒൻപത് ദിവസം പിന്നിടുമ്പോൾ  41 കോടി 64 ലക്ഷം രൂപയാണ്  വിവിധ ഇനങ്ങളിലായി സന്നിധാനത്ത് വരുമാനമായി എത്തിയത് . മുൻ വർഷത്തെ അപേക്ഷിച്ച് 13 കോടി രൂപയുടെ വർദ്ധന  അരവണ ബീറ്റ് വരവ് ഇനത്തിൽ ആണ് .ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് 17 കോടി 71 ലക്ഷം രൂപ  കാണിക്ക ഇനത്തിൽ 13 കോടി രൂപയും  നടവരവായി ലഭിച്ചു.  കഴിഞ്ഞവർഷം ഇത് 9 കോടി രൂപയായിരുന്നു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്   മൂന്നുലക്ഷം തീർത്ഥാടകരുടെ വർദ്ധന ഉണ്ടായി.  തീർത്ഥാടകർക്ക് സുഖദർശനം ഒരുക്കുന്നതിന്റെ ഭാഗമായി  പടി കയറി നേരിട്ട് ദർശനം നടത്താനുള്ള അവസരം  ഏർപ്പെടുത്തുമെന്ന്   ദേവസ്വം അധികൃതർ പറയുന്നു . ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ് . വഴിയുള്ള ദർശനത്തിനായി  മണിക്കൂറോളം കാത്തു നിൽക്കുന്നത് ഒഴിവാക്കാൻ കഴിയും.

 മൂന്നിടങ്ങളിലായി സ്പോട്ട് ബുക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പമ്പ  എരുമേലി നിലയ്ക്കൽ എന്നിവിടങ്ങളിലാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത് . ദർശനത്തിന് എത്തുന്ന തീർത്ഥാടകർ ആധാർ കാർഡ് ഉൾപ്പെടെയുള്ള  രേഖകൾ കരുതണമെന്ന് പോലീസ് നിർദ്ദേശമുണ്ട്.  ദിനംപ്രതിയുള്ള തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യവും  ദേവസ്വം ബോർഡിന്റെ പരിഗണനയിലാണ് .ഹൈക്കോടതിയിൽ അനുമതി കിട്ടിയാൽ  തീർത്ഥാടകരുടെ എണ്ണം കൂട്ടും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories