Share this Article
Flipkart ads
ഇടവെട്ടി ചിറയ്ക്ക് പറയാനുള്ളത് പഴമയുള്ള ചരിത്രവും ഐതീഹ്യവുമാണ്
Idaveti Chira


ഇടുക്കിയിലെ ഏറ്റവും വലിയ ചിറയാണ് ഇടവെട്ടി ചിറ.ഏറെ പഴമയുള്ള ചരിത്രവും  ഐതീഹ്യത്തിൻ്റെ നിരവധി പശ്ചാത്തലങ്ങളുമാണ് ഇടവെട്ടി ചിറയ്ക്കുള്ളത്. 

ഇടുക്കി തൊടുപുഴക്ക് അടുത്തുള്ളതാണ്  ഇടവെട്ടി ചിറ. ദ്വാപരയുഗം മുതലുള്ള ഐതീഹ്യമാണ് ഇടുക്കിയിലെ ഏറ്റവും വലിയ ചിറയായ ഇടവെട്ടി ചിറയ്ക്കുള്ളത്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കടുത്ത വരൾച്ച വന്നതായും ജനതയുടെ രക്ഷയ്ക്കായി ഒരു യോഗീശ്വരൻ യാഗം നടത്തിയെന്നും അനന്തരഫലമായി ചിറ രൂപപ്പെട്ടുവെന്നുമാണ് ഐതീഹ്യം.

ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് തൊട്ട് മുന്നിലാണ് പ്രകൃതി മനോഹാരിത വിളിച്ചോതുന്ന ഈ ചിറ സ്ഥിതി ചെയ്യുന്നത്. ചിറയ്ക്ക് സമീപമായി വർഷങ്ങൾ പഴക്കമുള്ള ആൽമരവും സ്ഥിതി ചെയ്യുന്നു.ഒരു പ്രദേശത്തിൻ്റെയാകെ ജല സ്രോതസ് കൂടിയാണ് നാലരയേക്കറിലധികം വരുന്ന ഈ ചിറ. 

പഴമയും തനിമയും നിലനിർത്തി ഇടവെട്ടി ചിറ സംരക്ഷിക്കുന്നതോടൊപ്പം അതിൻ്റെ ചരിത്ര പശ്ചാത്തലം വരും തലമുറയ്ക്ക് കൂടി കൈമാറാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. ഇതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories